മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ പൂവരണി ഗവൺമെന്റ് യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ  ടി.ബി. ബിജു അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയി കുഴിപ്പാല, ബിന്ദു ശശികുമാർ, പൂവരണി സ്‌കൂൾ പ്രധാനാധ്യപകൻ ഷിബുമോൻ ജോർജ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പൗളിൻ ജോസഫ്, എച്ച്. ഐ. ദീപ എന്നിവർ സംസാരിച്ചു.