ഭരണങ്ങാനത്ത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടിൽ വീണു വിദ്യാർത്ഥിനിയെ കാണാതായി, രാത്രി വൈകി അവസാനിപ്പിച്ച തിരച്ചിൽ രാവിലെ ആരംഭിച്ചു,


ഭരണങ്ങാനം: ഭരണങ്ങാനത്ത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടിൽ വീണു വിദ്യാർത്ഥിനിയെ കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകളും ഭരണങ്ങാനം എസ് എച്ച് ഹൈസ്ക്കൂള്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുമായ ഹെലൻ അലക്സിനെയാണ് കാണാതായത്. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും നന്മക്കൂട്ടം പ്രവർത്തകരും ടീം എമെർജൻസി പ്രവർത്തകരും ചേർന്ന് രാത്രി വൈകി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തി വെയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ തോട്ടിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.