കോട്ടയം മീനടത്ത് അച്ഛനേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസ്.


കോട്ടയം: കോട്ടയം മീനടത്ത് അച്ഛനേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുകളത്തിൽ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഇരുവരും നടക്കാനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചഅപ്പോഴാണ് ഇരുവരെയും സമീപത്തെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ ശിവഹരിയെ കെട്ടിത്തൂക്കിയ ശേഷം ബിനു തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബിനു നോട്ടക്കാരനായിരുന്ന ആളൊഴിഞ്ഞ വീടിൻ്റെ വിറകുപുരയിലാണ്  ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.