വാകത്താനത്ത് വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന് തീ പിടിച്ചു, ഡ്രൈവറുടെ സമയോചിത ഇടപെടളിൽ ഒഴിവായത് വൻ ദുരന്തം.


വാകത്താനം: കോട്ടയം വാകത്താനത്ത് വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. വാകത്താനം ജെറുസലേം മൗണ്ട് ഹയർസെക്കൻഡറി സ്കൂളിലെ ബസിലാണ് തീ പിടിച്ചത്. വിദ്യാർത്ഥികളുമായി സ്‌കൂൾ ബസ്സ് സ്‌കൂളിലേക്ക് കയറുന്നതിനിടെയാണ് ബസ്സിന്റെ മുൻഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡ്രൈവർ വേഗത്തിൽ കുട്ടികളെ ബസ്സിൽ നിന്നും ഇറക്കി സുരക്ഷിതരാക്കിയ ശേഷം  ബസ്സിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ബസ്സിന്റെ ബാറ്ററിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടിക്കാൻ കാരണമെന്ന് സൂചന.