റബർ വിലയിടിവിനെതിരെ കേരളാ കോൺഗ്രസ്സ് എമ്മിന്റെ രാജ് ഭവൻ ധർണ്ണ ജോസ്.കെ.മാണി എം പി ഉത്ഘാടനം ചെയ്തു.


കോട്ടയം: റബർ വിലയിടിവിനെതിരെ കേരളാ കോൺഗ്രസ്സ് എമ്മിന്റെ രാജ് ഭവൻ ധർണ്ണ ജോസ്.കെ.മാണി എം പി ഉത്ഘാടനം ചെയ്തു. റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ചും  റബര്‍ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കുമെതിരെയാണ് കേരളാ കോൺഗ്രസ് (എം )സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ രാജ് ഭവൻ ധർണ്ണ സംഘടിപ്പിച്ചത്. തോമസ് ചാഴികാടൻ എം പി, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ,ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ, റാന്നി എം എൽ എ പ്രമോദ് നാരായണൻ, സംസ്ഥാന നേതാക്കൾ, ജില്ലയിൽ നിന്നുള്ള പാർട്ടി ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡംഗങ്ങൾ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു. റബര്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജീവിതം പുലര്‍ത്തുന്ന നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിഷേധവും രോഷവുമാണ് ഈ ധര്‍ണ എന്ന് ജോസ് കെ മാണി എം പി പറഞ്ഞു. എല്ലാകാലവും റബര്‍ കര്‍ഷകര്‍ക്കായി നിലകൊണ്ടിട്ടുള്ള അവരുടെ ആവശ്യങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തിയിട്ടുള്ള കേരള കോണ്‍ഗ്രസ് (എം) അതിശക്തമായ പ്രക്ഷോഭത്തിനാണ് ഈ ധര്‍ണ്ണയിലൂടെ തുടക്കം കുറിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റബര്‍ കര്‍ഷകരോട് പണ്ടുണ്ടായിരുന്നത് വിവേചനമായിരുന്നയെങ്കില്‍ റബര്‍ കര്‍ഷകരെ ദ്രോഹിക്കുക എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത കര്‍ഷക വഞ്ചനക്കെതിരായിട്ടുള്ള പ്രതിഷേധത്തിന്റെ ശബ്ദമാണ് കര്‍ഷക ധര്‍ണ്ണ എന്ന് ജോസ് കെ മാണി എം പി പറഞ്ഞു.