ഉഴവൂർ: ഉഴവൂർ കെ ആർ നാരായണൻ സ്‌മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കിയത് 500 ഡയാലിസിസ്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്. നെഫ്‌റോളജിസ്റ്റ് ഡോ. നയന വിജയിയുടെ നേതൃത്വത്തിൽ മൂന്ന് ടെക്‌നീഷ്യൻമാരും രണ്ട് നഴ്‌സുമാരുമടങ്ങുന്ന സംഘമാണ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വർഷം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ടെക്‌നീഷ്യന്മാർക്കുള്ള ശമ്പളം, അനുബന്ധ ചെലവുകൾ എന്നിവക്കായി 10 ലക്ഷം രൂപയും അനുവദിച്ചു.