കോട്ടയം: പുന്നത്തുറ സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് പടികര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ഏറ്റുമാനൂര്‍ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്.ബോണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.ബീനാ, പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു, നഗരസഭാംഗങ്ങളായ പ്രിയ സജീവ്, മഞ്ജു അലോഷ്, പി.എസ്. വിനോദ്, വാര്‍ഡ് കൗണ്‍സിലര്‍ സുനിത ബിനീഷ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് എം.കെ സുഗതന്‍, സ്‌കൂള്‍ വികസന സമിതി സെക്രട്ടറി ടി.വി സുരേഷ്, ബി.പി.സി ഇന്‍ ചാര്‍ജ് ആഷാ ജോര്‍ജ്ജ്, എ.ഇ.ഒ ശ്രീജ പി.ഗോപാല്‍, പ്രധാന അദ്ധ്യാപകന്‍ ബിജോ ജോസഫ്, മുന്‍ പ്രധാന അധ്യാപിക വി.പത്മജം,പി.ടി.എ പ്രസിഡന്റ് ജോസ്മി ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.17 കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം.