കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബികയില്‍ നവരാത്രി മഹോത്സവം.


പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 14 മുതൽ 24വരെ നടക്കും. 14ന് രാവിലെ 9ന് നവരാത്രി കലോപാസന ചലച്ചിത്രതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 22ന് വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്പ്പും നടക്കും. 23ന് മഹാനവമി ദർശനം, 24ന് രാവിലെ നാലിന് ആണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക. 21ന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്കോളർഷിപ്പ് വിതരണവും കച്ഛപി പുരസ്കാര സർപ്പണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിക്കും.