പൊൻകുന്നം വാഹനാപകടം: ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 മരണം, 2 പേരുടെ നില ഗുരുതരം.


പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നത്തിനു സമീപം കൊപ്രക്കളത്ത് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയിൽ യാത്ര ചെയ്തിരുന്ന 3 പേർക് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ഓട്ടോയിൽ 5 യാത്രക്കാരാണുണ്ടായിരുന്നത്. കൊപ്രക്കളത്ത് ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ മൂന്നു പേരാണ് മരണപ്പെട്ടത് എന്നാണു പ്രാഥമിക വിവരം. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് വാഹനത്തിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 പേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ യാത്രികരായ 2 പേരുടെ നില ഗുരുതരമാണ്.