വയോജന ദിനത്തിൽ മുതിർന്ന വോട്ടറെ ആദരിച്ച് ജില്ലാ കളക്ടർ.


കോട്ടയം: ലോക വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം നിയമസഭ മണ്ഡലത്തിലെ മുതിർന്ന വോട്ടറെ ആദരിച്ചു. 101 വയസുള്ള മള്ളൂശേരി തൈക്കാട് അന്നമ്മ ചാക്കോയെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വീട്ടിലെത്തിയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. അന്നമ്മയ്ക്ക് ചെടിയും കളക്ടർ കൈമാറി. അന്നമ്മ ചാക്കോയ്ക്ക് ടി.സി. സണ്ണി, ടി.സി.തോമസ്, മാത്യു ജേക്കബ്, മോളി ജേക്കബ് എന്നീ നാലു മക്കളാണുള്ളത്. ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് പി. അജിത്ത് കുമാർ, ഇലക്റ്ററൽ ലിറ്ററസി ക്ലബ് ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ്, വില്ലേജ് ഓഫീസർ ഷാജി മോൻ, ബി.എൽ. ഒ. ബിന്ദു രാജൻ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.