സിവില്‍ സര്‍വീസ് മീറ്റ്: കോട്ടയം സ്വദേശിനി അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം


കോട്ടയം: ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റില്‍ വനിതകളുടെ 72 കിലോഗ്രാം ഗുസ്തിയില്‍ കോട്ടയം ആര്‍.ടി. ഓഫീസിലെ ക്ലാര്‍ക്ക് അഞ്ജുമോള്‍ ജോസഫിന് സ്വര്‍ണം. ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി താരത്തെ തോല്‍പ്പിച്ചാണ് അഞ്ജു കേരളത്തിന് വേണ്ടി ചരിത്രവിജയം കൊയ്തത്.  കോട്ടയം തീക്കോയി കിളിരൂപറമ്പില്‍ ജോസഫിന്റെയും സിനി ജോസഫിന്റെയും മകളും മെലന്‍ വര്‍ഗീസിന്റെ ഭാര്യയുമാണ്.