അഖിൽ സജീവിന്റേയും സംഘത്തിന്റെയും തട്ടിപ്പ് കോട്ടയത്തും: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ. അഖിലും റഹീസുമായി ഇന്റിരീയർ ഡിസൈൻസിന്റെ ബിസിനസ് നടത്തിയിരുന്നെങ്കിലും ബിസിനസ് തകർന്നിരുന്നു. തുടർന്നാണ് ഇരുവരും തട്ടിപ്പ് നടത്താൻ തുടങ്ങിയതെന്ന് പോലീസ് പോലീസ് പറഞ്ഞു.