പാലാ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ കോഴിക്കോട് വടകരയിൽ നിയന്ത്രണംവിട്ടു മറിഞ്ഞു യാത്രക്കാരി മരിച്ചു, 12 പേർക്ക് പരിക്ക്, അപകടം വെള്ളരിക്കുണ്ടിലെ മരണ വീട്


കോട്ടയം: പാലാ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ കോഴിക്കോട് വടകരയിൽ നിയന്ത്രണംവിട്ടു മറിഞ്ഞു യാത്രക്കാരി മരിച്ചു. കോട്ടയം പാലാ സ്വദേശി സാലിയ (60) ആണ് മരിച്ചത്. വെള്ളരിക്കുണ്ടിലെ മരണ വീട്ടിലേക്ക് പോകുന്നതിനിടെ കോഴിക്കോട് വടകരയിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെ ട്രാവലർ നിയന്ത്രണംവിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.