ശബരിമല തീർത്ഥാടനം: ആറു ഫേസുകളിലായി തീർത്ഥാടകരുടെ സുരക്ഷക്കായി പോലീസ്, കെ.എസ്.ആർ.ടി.സി 200 ചെയിൻ സർവീസുകളും, 150 ദീർഘദൂര സർവീസുകളും നടത്തും.


ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ആറു ഫേസുകളിലായി തീർത്ഥാടകരുടെ സുരക്ഷക്കായി പോലീസ് സേനയെ വിന്യസിക്കും. ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമാണ് നിയോഗിക്കുന്നത്. വനം വകുപ്പ് ശബരിമല പാതകളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. തീർത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി 200 ചെയിൻ സർവീസുകളും 150 ദീർഘദൂര സർവീസുകളും നടത്തും.