പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ആദ്യ 6 മണിക്കൂറിൽ മികച്ച പോളിംഗ്, 50 ശതമാനം കടന്നു പോളിംഗ്, കനത്ത മഴയിലും ചോരാതെ പോളിംഗ് ആവേശം.


കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ആദ്യ 6 മണിക്കൂർ പിന്നിടുമ്പോൾ രേഖപ്പെടുത്തുന്നത് മികച്ച പോളിങ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് ഉച്ചക്ക് 1 മണി കഴിഞ്ഞപ്പോഴേക്കും ഇതുവരെ 50.88 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ പോളിംഗ് ബൂത്തുകൾക്ക് മുൻപിൽ ആരംഭിച്ച വോട്ടർമാരുടെ നീണ്ട നിര കനത്ത മഴയിലും ചോരാതെ ആവേശകരമായി മുൻപോട്ട് നീങ്ങുകയാണ്. യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസും രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ എത്തിയാണ് വോട്ട് ചെയ്തത്. വോട്ടിങ് ആരംഭിച്ചു ആദ്യ 6 മണിക്കൂറിൽ 50 ശതമാനം കടന്നിരിക്കുകയാണ് പോളിംഗ് ശതമാനം.