ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് മാതൃകാ പദ്ധതിയുമായി പാറത്തോട് ഗ്രാമപഞ്ചായത്ത്.


കാഞ്ഞിരപ്പള്ളി: ഉറവിട മാലിന്യ സംസ്‌കരണത്തിന് മാതൃകാ പദ്ധതി നടപ്പാക്കി പാറത്തോട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി വീടുകളിലേക്കുള്ള കമ്പോസ്റ്റ് ബിന്നിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവ്വഹിച്ചു. ഒരു വാർഡിൽ 43 എണ്ണം വീതമാണ് നൽകുക. 19 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. 4300 രൂപ വിലവരുന്ന ജി- ബിന്നുകളാണ് 430 രൂപയ്ക്ക് നൽകുന്നത്. 32,27,700  രൂപയാണ് പദ്ധതി ചെലവ്. വീടുകളിലെ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് വളമാക്കി മാറ്റുന്ന മൾട്ടി ലെയർ എയ്‌റോബിക്ക് ഹോം കമ്പോസ്റ്റാണ് ജി- ബിന്നുകൾ. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ വിജയലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാർ, ഡയസ് കോക്കാട്ട്, സിന്ധു മോഹനൻ, ജോസിന അന്ന ജോസ്, ടി. രാജൻ, സുമിന അലിയാർ, കെ.യു അലിയാർ, ആന്റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,  കെ. എ. സിയാദ് , അന്നമ്മ വർഗീസ്, ഷാലിമ്മ ജെയിംസ്,  കെ. പി. സുജീലൻ, പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ് എന്നിവർപങ്കെടുത്തു.