കുവൈത്തിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു ചങ്ങനാശ്ശേരി സ്വദേശിനിയായ നേഴ്സ് മരിച്ചു.


ചങ്ങനാശ്ശേരി: കുവൈത്തിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു ചങ്ങനാശ്ശേരി സ്വദേശിനിയായ നേഴ്സ് മരിച്ചു. ചങ്ങനാശേരി ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) കഴിഞ്ഞ ദിവസം ഉച്ചയോടെ അബ്ബാസിയായിൽ ഇവർ താമസിക്കുന്ന ഫ്‌ളാറ്റിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീബ. ഭർത്താവ് റെജി. മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും, മകൻ ബാംഗ്ലൂരിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. തിരുവല്ല പൊടിയാടി സ്വദേശി പരേതനായ കിഴക്കയിൽ വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മകളാണ് ഷീബ. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപത്തുള്ള കെട്ടിടത്തിലാണ് ഇവർ കുടുംബ സമേതം താമസിച്ച് വന്നത്. ഇവർ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്.