തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസിൽ’ നിന്നും പതിനഞ്ചാം കേരള നിയമസഭയിൽ പുതുപ്പള്ളി എം എൽ എ ആയി ചാണ്ടി ഉമ്മൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.


കോട്ടയം: തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസിൽ’ നിന്നും പതിനഞ്ചാം കേരള നിയമസഭയിൽ പുതുപ്പള്ളി എം എൽ എ ആയി ചാണ്ടി ഉമ്മൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകനും യു ഡി എഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മനാണ് വിജയിച്ചത്. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കും. ചോദ്യോത്തരവേളയ്ക്ക് ശേഷമായിരിക്കും സത്യപ്രതിജ്ഞ.