‘‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’’ സോളർ വിവാദത്തിൽ അച്ചു ഉമ്മൻ.


കോട്ടയം: ‘‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’’ എന്ന് സോളർ വിവാദത്തിൽ അച്ചു ഉമ്മൻ. സോളാർ കേസുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ പ്രതികരണമായാണ് ചിത്രവും കുറിപ്പും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. വിവാദങ്ങളിൽ പ്രതികരണമായാണ് മകൾ അച്ചു ഉമ്മൻ സമൂഹമധ്യത്തിൽ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.