പോളിംഗ് വൈകിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലില്ല, സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായത്: ജില്ലാ കളക്ടർ.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് വൈകിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലില്ല എന്നും സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായത് എന്നും കോട്ടയം ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 33 ബൂത്തുകളിൽ പോളിംഗ് വൈകി എന്ന് ആരോപിച്ചു യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും യു ഡി എഫ് നേതാക്കളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.