പുതുപ്പള്ളി ഉമ്മൻചാണ്ടിക്ക് നൽകുന്ന യഥാർഥ യാത്രയയപ്പ് നാളെയാണ്: അച്ചു ഉമ്മൻ.


പുതുപ്പള്ളി: പുതുപ്പള്ളി ഉമ്മൻചാണ്ടിക്ക് നൽകുന്ന യഥാർഥ യാത്രയയപ്പ് നാളെയാണ് എന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ചാണ്ടി ഉമ്മൻ  റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അപ്പയ്ക്ക് കിട്ടിയ ഭൂരിപക്ഷത്തെ മറികടക്കുന്ന വിജയമായിരിക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്കില്ല, ചാണ്ടി ജയിക്കുന്നത് കാണണം, അതുകഴിഞ്ഞ് മടക്കമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കരസ്‌പർശമേൽക്കാത്ത ഒരു വീടുപോലും പുതുപ്പള്ളിയിലില്ല എന്നും ഓരോരുത്തർക്കും ഓരോരോ ആവശ്യങ്ങളിൽ ഉമ്മൻ ചാണ്ടി സഹായിച്ചിട്ടുണ്ടെന്നും അവയെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനങ്ങളാണ് പുതുപ്പള്ളിക്കാർ എന്നും അച്ചു ഉമ്മൻ പറഞ്ഞു.