പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കും, കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും: വി ഡി സതീശൻ.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2021ൽ ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷം നേടുമെന്നും സതീശൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതുപോലെ യുഡിഎഫിന്റെ മുഴുവൻ നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ച് വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ടെന്നും അദ്ദേഹത്തിൻറെ സ്‌നേഹവും കരുണയും ജനം ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.