കോട്ടയം ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്‌ മോഷണശ്രമം വ്യാപകമാകുന്നു.


കോട്ടയം: കോട്ടയം ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്‌ മോഷണശ്രമം വ്യാപകമാകുന്നു. കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മൂലവട്ടം കുന്നമ്പള്ളിയിൽ സി.എസ്‌.ഐ. സെയ്‌ന്റ് മേരീസ്‌ ഓർത്തഡോക്‌സ് പള്ളിയിലും ചാന്നാനിക്കാട് മഹാവിഷ്‌ണുക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്കമണ്ഡപത്തിലും സെയ്‌ന്റ് മേരീസ് ജറുസലേം ക്‌നാനായ സുറിയാനി പള്ളിയിലും മഹാവിഷ്ണുക്ഷേത്രത്തിലും മോഷണശ്രമങ്ങൾ നടന്നു. മൂലവട്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശിൻ തൊട്ടി താഴ് തകർത്ത് ആണ് മോഷണം നടന്നത്. പള്ളിയുടെ കുരിശിൻ തൊട്ടിയിലെ താഴ് കരിങ്കല്ലിനും കമ്പിയും ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷണം നടന്നിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് കാണിക്കവഞ്ചി തകർന്ന് കിടക്കുന്നതായി കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ റോഡരികിലുള്ള കാണിക്കവഞ്ചി തകർത്താണ് മോഷണം നടന്നിരിക്കുന്നത്. കാണിക്കവഞ്ചിയുടെ അകത്തെ രണ്ട്‌ പൂട്ടുകൾ പൊളിക്കാൻ കഴിയാത്തതിനാൽ പണം നഷ്‌ടമായിട്ടില്ല. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ചാന്നാനിക്കാട് മഹാവിഷ്‌ണുക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്കമണ്ഡപമാണ് മോഷ്ടാക്കൾ സംഘം കുത്തിത്തുറന്ന് മോഷണം നടത്തി. സെയ്‌ന്റ് മേരീസ് ജറുസലേം ക്‌നാനായ സുറിയാനി പള്ളിയിലെ കുരിശിൻതൊട്ടിയുടെ വാതിൽ ആണ് തകർക്കാൻ ശ്രമമുണ്ടായത്.