അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള വിവിധ സർക്കാർ സേവനങ്ങളുടെ സർവീസ് ചാർജ് വർധിപ്പിക്കും.


കോട്ടയം: അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള വിവിധ സർക്കാർ സേവനങ്ങളുടെ സർവീസ് ചാർജ് വർധിപ്പിക്കും. നിരക്ക് വർധനയുടെ ബന്ധപ്പെട്ട പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനെ ചുമതലപ്പെടുത്തി. 2018ലാണ് അക്ഷയ കേന്ദ്രങ്ങളിലെ സർവീസ് ചാർജ് ഇതിനു മുൻപ് വർധിപ്പിച്ചത്. തുടർന്ന് 2 വർഷങ്ങൾക്ക് ശേഷം നിരക്ക് പുതുക്കുമെന്നു സർക്കാർ പറഞ്ഞിരുന്നെങ്കിലും പുതുക്കിയിരുന്നില്ല. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ പഠന റിപ്പോർട്ട് പരിഗണിച്ച ശേഷമാകും നിരക്ക് വർധനവിൽ സർക്കാർ തീരുമാനമെടുക്കുക.