ഡ്രൈവിങ്ങിനിടെ തലചുറ്റി, എരുമേലിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു.

എരുമേലി: ഡ്രൈവിങ്ങിനിടെ തലചുറ്റൽ അനുഭവപ്പെട്ടതോടെ നിയന്ത്രണംവിട്ട കാർ മറിഞ്ഞു. എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാമൂഴിക്ക് സമീപമാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹന യാത്രികർക്ക് പരിക്കില്ല. ഇടകടത്തി സ്വദേശികളായ തങ്കച്ചൻ,ഭാര്യ,മകൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓടിക്കുന്നതിനിടെ തങ്കച്ചന് തലചുറ്റൽ അനുഭവപ്പെടുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.