മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കം തുടങ്ങി; സെപ്റ്റംബർ ഒന്നിന് കൊടിമരം ഉയർത്തും.


കോട്ടയം : ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിനും പെരുന്നാളിനും ഒരുക്കങ്ങൾ തുടങ്ങി. എട്ടുനോമ്പിന് തുടക്കം കുറിച്ച് സെപ്റ്റംബർ ഒന്നിന് കൊടിമരം ഉയർത്തും. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും വൈദികരും എട്ടു ദിവസത്തെ ചടങ്ങുകളിൽ കാർമ്മികരാകും.