പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ് 17ന് പത്രിക സമർപ്പിക്കും, രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്


കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ് 17ന് പത്രിക സമർപ്പിക്കും. ജെയ്ക് സി.തോമസിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി ശനിയാഴ്ച കോട്ടയത്ത് പ്രഖ്യാപിക്കും. 2016,2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജെയിക് സി തോമസ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.