പ്രാർത്ഥനകൾ വിഫലമാക്കി പ്രതീഷകൾക്ക് വിട നൽകി ആൻ മരിയ യാത്രയായി, വിശുദ്ധ കുർബാനക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിന


കോട്ടയം: പ്രാർത്ഥനകൾ വിഫലമാക്കി പ്രതീഷകൾക്ക് വിട നൽകി നാടിനെ നൊമ്പരത്തിലാഴ്ത്തി ആൻ മരിയ യാത്രയായി. ഇരട്ടയാർ സെന്റ്.തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടെ യുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിനി അന്തരിച്ചു. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയ ജോയി(19)ആണ് മരിച്ചത്. കോട്ടയം കാരിത്താസിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു മരണം. ജൂൺ ഒന്നാം തീയതി രാവിലെ 6:30ന് ഇരട്ടയാർ സെന്റ്.തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റി. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരട്ടയാർ സെൻറ്. തോമസ് ദേവാലത്തിൽ നടക്കും.