ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും സംയുക്തമായി നിർമ്മിച്ച ഇരട്ടചങ്കൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും സംയുക്തമായി നിർമ്മിച്ച ഇരട്ടചങ്കൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സിനിമയിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ചങ്ങനാശേരി എം.എൽ.എ ജോബ്മൈക്കിൾ എന്നിവർ അഭിനയിക്കുന്നുണ്ട്. സംസ്ഥാനത്തെ കോളജുകളിലെ ലഹരിമരുന്ന് വിൽപ്പനയും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവും ഈ ചിത്രത്തിൻറെ പ്രമേയമാണ്.  ക്രിസ്തു ജ്യോതി കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ ജോണി ആശംസയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഛായഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌. ഇരട്ടചങ്കന്‍ സിനിമ ഓഗസ്റ്റ് 18-ന് തിയേറ്ററുകളിലെത്തുമ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ഡോ.എൻ ജയരാജാണ് ചെയ്തിരിക്കുന്നത്. ചങ്ങനാശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികളും സര്‍ഗ്ഗക്ഷേത്രയിലെ കലാകാരന്മാരും ഈ ചിത്രത്തില്‍ ഇരുവര്‍ക്കും ഒപ്പം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.