കോട്ടയത്ത് യാത്ര കഴിഞ്ഞു വീടിനു സമീപമെത്തിയ കാറിനു തീ പിടിച്ചു, കാർ പൂർണ്ണമായും കത്തി നശിച്ചു, ഉടമ അതീവ ഗുരുതരാവസ്ഥയിൽ.


കോട്ടയം: കോട്ടയത്ത് യാത്ര കഴിഞ്ഞു വീടിനു സമീപമെത്തിയ കാറിനു തീ പിടിച്ചു. കോട്ടയം വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിന്റെ കാറാണ് യാത്ര കഴിഞ്ഞു വീട്ടിലേക്ക് കയറ്റുന്നതിനിടെ വഴിൽ വെച്ച് തീ പിടിച്ചത്. തീ പിടിത്തത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം സാബു തനിച്ചായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വീടിന് 20 മീറ്റർ അകലെ വച്ചാണു അപകടം ഉണ്ടായത്. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സാബുവിനെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഏറെനേരത്തെ ശ്രമഫലമായാണ് തീ പിടിച്ച കാറിനുള്ളിൽ നിന്നും സാബുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.