മാലിന്യമുക്തം നവകേരളം: ചങ്ങനാശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി.


ചങ്ങനാശ്ശേരി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചങ്ങനാശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ പെരുന്ന ഇ.എം.എസ്. ഹാളിൽ സംഘടിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. എല്ലാവരും ഒത്തുചേർന്ന് ചങ്ങനാശ്ശേരിയെ വൃത്തിയാക്കിയെടുക്കണമെന്നും അതിനായി എല്ലാവരും ഒരുമിച്ച് ഇറങ്ങണമെന്നും എം.എൽ.എ. അധ്യക്ഷ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.  പഴയപള്ളി ചീഫ് ഇമാം ഡോക്ടർ ജുനൈദ് ജൗഹരി,  ചങ്ങനാശ്ശേരി  വികാരി ജനറൽ ഡോ. ജെയിംസ് പാലക്കൽ, ചങ്ങനാശ്ശേരി നഗരസഭ ആക്ടിങ് ചെയർമാൻ ബെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്,  മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്,  മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണ്ണകുമാരി, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. മോഹനൻ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ,  പ്രത്യാശ ഡയറക്ടർ സെബാസ്റ്റ്യൻ പുന്നശ്ശേരി, മാലിന്യമുക്ത നവകേരളം ജില്ലാ കോ- ഓർഡിനേറ്റർ ടി. പി.ശ്രീശങ്കർ, ശുചിത്വ  മിഷൻ  ജില്ലാ കോ- ഓർഡിനേറ്റർ  ലക്ഷ്മി പ്രസാദ്,  ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ  സേവ്യർ ജോസ്, എസ്. ഇ. യു.എഫ്. കോ- ഓർഡിനേറ്റർ മനോജ് മാധവൻ, ടോണി പുളിക്കൽ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ അടുത്തഘട്ടം എന്ന നിലയിൽ തദ്ദേശസ്ഥാപനതല കൺവെൻഷനുകൾ സംഘടിപ്പിക്കും. 25 വീടുകൾ അടങ്ങുന്ന ഗ്രീൻ ക്ലൗഡുകളും ഇതിന്റെ ഭാഗമായി രൂപീകരിക്കും. മെഗാ ശുചീകരണ ഡ്രൈവുകൾ,  വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ എന്നിവ വാർഡ് തലത്തിൽ നടത്തും.തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ,  രാഷ്ട്രീയ സാമുദായിക സാംസ്കാരിക സംഘടന പ്രതിനിധികൾ, പൊതുപ്രവർത്തകർ,ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സ്ഥാപന അധികൃതർ തുടങ്ങി മണ്ഡലത്തിലെ വിവിധമേഖലകളിൽ നിന്നുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു.