കാറിൽ നിന്നും ആദ്യം പുക ഉയരുന്നതാണ് കണ്ടത്‌, പെട്ടന്ന് തീ ആളി പടർന്നു, മൂന്നു പ്രാവശ്യം പൊട്ടിത്തെറിക്കുന്ന ശബ്ദം ഉണ്ടായി, ഞെട്ടൽ മാറാതെ അയൽവാസി ലില്ല


കോട്ടയം: കോട്ടയം വാകത്താനം പാണ്ടഞ്ചിറയിൽ യാത്ര കഴിഞ്ഞു വീടിനു സമീപമെത്തിയ കാറിനു തീ പിടിച്ചുണ്ടായ അപകടത്തിൽ അപകടം നേരിൽക്കണ്ടത്തിന്റെ ഞെട്ടൽ മാറാതെ അയൽവാസി ലില്ലിക്കുട്ടി. യാത്ര കഴിഞ്ഞു വീടിനു സമീപമെത്തിയ  കോട്ടയം വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിന്റെ കാറാണ് തീ പിടിച്ചു പൂർണ്ണമായും കത്തി നശിച്ചത്. വീട്ടിലേക്ക് കയറ്റുന്നതിനായി പോയ കാറിൽ നിന്നും ആദ്യം പുക ഉയരുന്നതാണ് കണ്ടത്. പിന്നീട് വളരെ വേഗത്തിലാണ് തീ ആളിപ്പടർന്നു പിടിച്ചതെന്നു അയൽവാസിയായ ലില്ലിക്കുട്ടി സാം പറയുന്നു. അപകടം കണ്ടു ഞെട്ടിയ ലില്ലിക്കുട്ടി നിലവിളിച്ചതോടെ സമീപത്തെ വീട് പണിതുകൊണ്ടിരുന്ന തൊഴിലാളികൾ ഓടിയെത്തുകയായിരുന്നു. തൊഴിലാളികളും സമീപവാസികളും ഓടിയെത്തിയാണ് തീ പിടിച്ച കാറിൽ നിന്നും സാബുവിനെ പുറത്തെടുത്തത്. തീ പിടിച്ചതോടെ കാറിൽ നിന്നും മൂന്നു പ്രാവശ്യം പൊട്ടിത്തെറിക്കുന്ന ശബ്ദം ഉണ്ടായതായും ലില്ലിക്കുട്ടി പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ വാകത്താനം പോലീസും ചങ്ങനാശ്ശേരിയിൽ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. യാത്ര കഴിഞ്ഞു വീട്ടിലേക്ക് കയറ്റുന്നതിനിടെ വഴിൽ വെച്ച് തീ പിടിച്ചത്. തീ പിടിത്തത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം സാബു തനിച്ചായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വീടിന് 20 മീറ്റർ അകലെ വച്ചാണു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സാബുവിനെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.