ചങ്ങനാശ്ശേരി നഗരസഭ ഭരണം എൽ ഡി എഫ് ന്, സ്വതന്ത്ര അംഗം ബീന ജോബി നഗരസഭ അധ്യക്ഷ.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ ഭരണം എൽ ഡി എഫ് ന്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ബീന ജോബി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശ്ശേരി വാർഡ്‌ 30 ലെ അംഗമായ ബീന ജോബിക്ക് 19 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ ഷൈനി ഷാജിക്ക് 14 വോട്ടുകളാണ് ലഭിച്ചത്. ബിജെപി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. നഗരസഭ ഉപാധ്യക്ഷൻ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി.