കോട്ടയത്ത് സ്വകാര്യ ബസ്സ് മതിലിൽ ഇടിച്ച് അപകടം, 11 പേർക്ക് പരിക്ക്.


പാമ്പാടി: കോട്ടയത്ത് സ്വകാര്യ ബസ്സ് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8 മണിയോടെ കോട്ടയം പാമ്പാടി കൂരോപ്പട മൂങ്ങാക്കുഴിയിലാണ് അപകടം ഉണ്ടായത്. എതിരെ എത്തിയ ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെയാണ് സ്വകാര്യ ബസ്സ് വീടിന്റ മതിലിൽ ഇടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ 11 പേർക്ക് പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ പരിക്കേറ്റവരെ പാമ്പാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.