അറ്റകുറ്റപ്പണികൾ നടത്തിയത് 2 മാസം മുൻപ്, തലയോലപ്പറമ്പിൽ ടാർ ചെയ്ത റോഡിൽ ലോറിയുടെ മുൻചക്രം താഴ്ന്നു.


തലയോലപ്പറമ്പ്: രണ്ടു മാസം മുൻപ് അറ്റകുറ്റപ്പണികൾ നടത്തി ടാർ ചെയ്യ്ത റോഡിൽ ലോഡുമായി എത്തിയ ലോറിയുടെ മുൻചക്രം താഴ്ന്നു. തലയോലപ്പറമ്പ് മാർക്കറ്റ് റോഡ്-പോലീസ് സ്റ്റേഷൻ റോഡിൽ ആണ് സംഭവം.

 

 മാർക്കറ്റിലേക്ക് സാധനങ്ങളുമായി എത്തിയതായിരുന്നു ലോറി. വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിനു സമീപം അറ്റകുറ്റപ്പണികൾ നടത്തി കുഴിയടച്ച റോഡിലാണ് ലോറിയുടെ മുൻചക്രം താഴ്ന്നത്.

 

 ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. തുടർന്ന് ക്രെയിൻ എത്തിച്ചാണ് ലോറി മാറ്റിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ കുഴി വേണ്ടവിധം ശെരിയാക്കാതെ അടച്ചാണ് ലോറിയുടെ ചക്രം താഴാൻ കാരണമെന്നാണ് കരുതുന്നത്.