ഭൂമിക്കടിയിലെ ഉഗ്രശബ്ദം: ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത


കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂമിക്കടിയിൽ തുടർച്ചയായി ഉണ്ടാകുന്ന മുഴക്കങ്ങൾ ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത് എന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

 കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭൂമിക്കടിയിൽ തുടർച്ചയായി മുഴക്കങ്ങൾ സംഭവിച്ചിരുന്നു. സംസ്ഥാനത്ത് കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട് എന്നും എന്നാൽ ഇത് ആശങ്കാവഹമല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

 ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ചേനപ്പാടിയിലും പഴയിടത്തും സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടിരുന്നു. കോട്ടയം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പിന്റെ നിർദേശനുസരണം പരിസ്ഥിതി സയൻസ് വിഭാഗത്തിൽ നിന്നുള്ള വിദഗ്ദ്ധർ മുഴക്കം അനുഭവപ്പെട്ട നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിചിരുന്നു. ചേനപ്പാടി,പഴയിടം മേഖലകളിൽ ജിയോളജി വിദഗ്ധർ പരിശോധന നടത്തിയിരുന്നു. ഭൂമിക്കടിയിൽ നിന്നും അസാധാരണമായ പ്രകമ്പനങ്ങളോട്കൂടിയ മുഴക്കങ്ങൾ ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു.