കോട്ടയം: ഉത്തരവാദിത്ത ഷോപ്പിങ് എന്ന രീതി ജനങ്ങൾ ശീലിക്കണമെന്നും തങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ കാലാവധിയും അളവും മറ്റുള്ള കാര്യങ്ങളും കൂടുതൽ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ വി.വിഘ്നേശ്വരി. ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ജില്ലയിലെ ജനങ്ങളിൽ നിന്നും പരിശോധനയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജനങ്ങൾ പരാതികൾ ചൂണ്ടിക്കാട്ടിയ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും കോടതി നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. ജനങ്ങൾക്ക് പരാതികൾ ചൂണ്ടിക്കാണിക്കാമെന്നും പരാതികളിൽ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി പറഞ്ഞു.