ദുരിതപ്പെയ്ത്തിനു ശമനമില്ല, കോട്ടയത്ത് 35 ദുരിതാശ്വാസ ക്യാമ്പുകൾ, സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ, 2531 പേരെ മാറ്റിപ്പാർപ്പിച്ചു.


കോട്ടയം: കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് 4 മണിവരെ 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു.

 

 ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461 കുട്ടികൾ എന്നിവരാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ-52. 1085 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നു. കോട്ടയത്ത് 35 ക്യാമ്പുകളിലായി 348 പേരാണുള്ളത്.

 

 ആലപ്പുഴ ജില്ലയിൽ 121 വീടുകൾ ഭാഗീകമായി തകർന്നു. കൂടുതൽ വീടുകൾ മുഴുവനായും തകർന്നത് പാലക്കാടാണ് -7. തൃശൂരിൽ-6, കോഴിക്കോട്-4, എറണാകുളം-2, മലപ്പുറം, വയനാട്, കാസർകോഡ് ഒന്ന് വീതം എന്നിങ്ങനെയാണ് ദുരതാശ്വാസ ക്യാമ്പുകളുടെ കണക്ക്.