മഴ ശക്തമാകുന്നു: കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.


കോട്ടയം: കോട്ടയം ജില്ലയിൽ മഴക്ക് ശമനമില്ലാതെ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവെച്ചു ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി.

 

 ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും ആണ് ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്.