മൂന്നര വർഷത്തിനിടെ തെളിയിച്ചത് 54 മോഷണ കേസുകൾ, ഭാഗമായത് നാല് കൊലപാതക കേസുകളുടെ അന്വേഷണത്തിൽ, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന ടി. ശ്രീജ

കോട്ടയം: കഴിഞ്ഞ മൂന്നര വർഷമായി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയി സേവനമനുഷ്ഠിച്ച ടി. ശ്രീജിത്ത് ഇനി കുറവിലങ്ങാട് സി ഐ. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയി സേവനമനുഷ്ഠിച്ച ടി ശ്രീജിത്ത് മൂന്നര വർഷത്തിനിടെ തെളിയിച്ചത് 54 മോഷണ കേസുകൾ ആണ്. നാല് കൊലപാതക കേസുകളുടെ അന്വേഷണത്തിൽ ഭാഗമായിരുന്നു ഇദ്ദേഹം.

 

 പലവിധ കേസുകളുടെ പ്രതികളെ പിടികൂടുന്നതിനും കോട്ടയം ജില്ലയിലെ പ്രമുഖരായ ഗുണ്ട നേതാക്കൾ ഉൾപ്പെടെ ഉള്ള ആന്റി സോഷ്യൽസിനെ അറസ്റ്റ് ചെയ്യുന്നതിനും  ഇദ്ദേഹത്തിന് കഴിഞ്ഞു. കോവിഡ് കാലത്തെ ഇദ്ദേഹത്തിന്റെ സേവനം പ്രശംസനീയമായിരുന്നു. കുറവിലങ്ങാട് സി ഐ ആയി സ്ഥലം മാറി പോകുന്ന ശ്രീജിത്തിന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ സ്നേഹാദരവ് നൽകിയാണ് യാത്രയാക്കിയത്. ഒപ്പം ജോലി ചെയ്യുന്നവരുടെ മികച്ച പിന്തുണകൾകൊണ്ടാണ് മികച്ച സേവനം നല്കാനാകുന്നതെന്നു അദ്ദേഹം പറഞ്ഞു.

 

 നിരവധി ബഹുമതികളും ഇതിനോടകം ശ്രീജിത്തിനെ തേടി എത്തിയിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ മനുഷ്യവകാശ നിയമങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതും മനുഷ്യവകാശ നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതിനും ടി ശ്രീജിത്തിനെ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടന ആദരിച്ചിരുന്നു. പോലീസിന്റെ ജനമൈത്രി ബന്ധങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി എരുമേലി പോലീസ് സ്റ്റേഷന്റെ പേരിൽ അന്ന് സമൂഹ മാധ്യമ പേജ് ആരംഭിച്ചിരുന്നെങ്കിലും കോട്ടയം വെസ്റ്റ് എസ് ഐ ആയി സ്ഥലം മാറ്റം ലഭിച്ചു പോയതോടെ അത് അവസാനിച്ചിരുന്നു. കോട്ടയം വെസ്റ്റ് പോലീസിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോലീസിന്റെ ജനമൈത്രി ബന്ധങ്ങൾ കൂടുതൽ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. താഴത്തങ്ങാടി കൊലക്കേസ് അന്വേഷണത്തിൽ മികച്ച കുറ്റാന്വേഷണത്തിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക്‌ അർഹനായിരുന്നു കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ ടി.ശ്രീജിത്ത്‌. മികച്ച കുറ്റാന്വേഷകനുള്ള ജില്ലാ പോലീസ് മേധാവിയുടെ പുരസ്കാരവും ശ്രീജിത്തിനെ തേടി എത്തിയിരുന്നു. മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരെ ശക്തമായി പോരാടുകയും നിരവധി തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഹരി മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.