എരുമേലിയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചു റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിക്ക്.


എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചു റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിക്ക്. എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാമൂഴിയിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

 റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരായ ടി എസ് അശോക് കുമാർ, അഗസ്റ്റിൻ ബോബൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരും എരുമേലി സ്വദേശികളാണ്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

 

 അപകടത്തിൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. എരുമേലിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിനെ മറികടന്നെത്തിയ കാറിൽ ഇടിക്കാതിരിക്കാനായി സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെയാണ് ബസുമായി കൂട്ടിയിടിച്ചതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.