വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി-സിനിമാ താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് കോട്ടയത്ത് നടക്കും.


കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി-സിനിമാ താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് കോട്ടയത്ത് നടക്കും. ജന്മസ്ഥലം കൊല്ലത്ത് ആയിരുന്നെങ്കിലും കഴിഞ്ഞ ആറു വർഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസമാക്കിയിരുന്നു സുധിയും കുടുംബവും. പൊങ്ങന്താനം എംഡി യുപി സ്കൂളിലും വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിയോടെ റിഫോംഡ് ആംഗ്ലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടക്കും.