കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം: സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുക; എസ്.എഫ്.ഐ.


കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് എസ്.എഫ്.ഐ. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് രണ്ടാം വർഷ വിദ്യാർത്ഥിനി ശ്രദ്ധ മരണപ്പെട്ടത്. വിദ്യാർത്ഥിനിയുടെ മരണത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.