ജീവിതാനുഭവങ്ങൾ കരുത്തേകി, ഇവോൾവ് ഫിനിഷിങ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വാതിൽ തുറക്കുന്നത് മികവിലേക്ക്.


കോട്ടയം: ഓട്ടിസം ബാധിതനായ മകന് വേണ്ടി നാലു വർഷങ്ങൾക്കു മുൻപ് കോട്ടയത്ത് കളക്ടറേറ്റിന് സമീപം ലൈഫ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് എന്ന സ്ഥാപനം ആരംഭിക്കുമ്പോൾ പ്രതിസന്ധികൾ തളർത്താനും തളരാനുമുള്ളതല്ല, മറിച്ച് അവയെ കരുതലോടെയും കരുത്തോടെയും ആത്മവിശ്വാസത്തോടെയും അതിജീവിച്ചു വിജയം നേടാനുള്ളതാണെന്ന നിശ്ചയദാർഢ്യമായിരുന്നു സ്ഥാപനത്തിന്റെ സ്ഥാപകരായ രാജീവിനും ഭാര്യ ലക്ഷ്മി രാജീവിനും ഉണ്ടായിരുന്നത്. ഓട്ടിസം ബാധിതനായ തങ്ങളുടെ കുട്ടിയുമായി വിവിധ പരിശീലന കേന്ദ്രങ്ങൾ കയറിയിറങ്ങിയപ്പോൾ ലഭിച്ച തിക്താനുഭവങ്ങളാണ് മികച്ച രീതിയിലും ഹൃദ്യവും സ്വാന്തനവുമായ സമീപനത്തിലും പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് വേണ്ടി ഒരു പരിശീലന കേന്ദ്രം ആരംഭിക്കാൻ ഈ മാതാപിതാക്കൾക്ക് പ്രേരണയായത്. 



ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സെൻസറി ഇന്റഗ്രേഷൻ, സോഷ്യൽ സ്കിൽ ക്ലാസുകൾ, ബിഹേവിയറൽ തെറാപ്പി, പ്ലേ തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ എല്ലാ തെറാപ്പികളും ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകമാണ് നടത്തുന്നത്. കുട്ടികൾക്കുള്ള ഓരോ സെഷനും കൈകാര്യം ചെയ്യുന്നത് ലക്ഷ്മി രാജീവിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധരായ തെറാപ്പിസ്റ്റുകളാണ്. കർണ്ണാടക ഡോ. എം വി ഷെട്ടി കോളേജ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ നിന്നും ഓഡിയോളജി ആൻഡ് സ്പീച്ച്-ലാംഗ്വേജ് പാതോളജിയിൽ ബിരുദധാരിയാണ് ലക്ഷ്മി. സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്,ഫിസിയോ തെറാപ്പിസ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ കുട്ടിയുടെയും പരിശീലനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.



നാല് വർഷങ്ങൾക്കിപ്പുറം ലൈഫ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് എന്ന സ്ഥാപനം സംസാര-ഭാഷ-പഠന-സ്വഭാവ രീതികളിൽ വ്യത്യസ്തത പുലർത്തുന്ന പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായി മികച്ച തെറാപ്പികൾ നൽകുന്ന കോട്ടയത്തെ സ്ഥാപനമായി മാറിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ മികച്ച പ്രവർത്തനത്തിലൂടെ ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകരാനും സാധാരണ ജീവിതത്തിലേക്ക് നയിക്കാനും സാധിച്ചതായി ഇരുവരും പറയുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് എല്ലായിടത്തും മാറ്റി നിർത്തുന്ന തങ്ങളുടെ മകനെപ്പോലെയുള്ള കുഞ്ഞുങ്ങളുടെയും കഴിവുകൾ വളർത്തിയെടുത്തു അവരെ സ്വയംപര്യപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കോട്ടയത്ത് തിരുനക്കരയിൽ ഇവോൾവ് ഫിനിഷിങ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം കൂടി ആരംഭിച്ചതെന്ന് രാജീവും ലക്ഷ്മിയും പറയുന്നു. 



മികച്ച പരിശീലനവും സമീപനവുമാണ് ഇവിടെനിന്നും ലഭിക്കുന്നതെന്ന മാതാപിതാക്കളുടെ സാക്ഷ്യപ്പെടുത്തലുകളാണ് ഇവരുടെ ഏറ്റവും വലിയ ശക്തി. 14 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. സ്കൂളിൽ പോകാൻ പറ്റാത്ത മുതിർന്ന കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും സ്വയം പര്യാപ്തത നേടാനും സെന്ററിൽ പരിശീലിപ്പിക്കുന്നു. ചെറിയ കുട്ടികൾക്ക് സ്കൂളുകളുടെ പ്രവർത്തന രീതി, സമയം എന്നിവ മനസിലാക്കി സ്കൂളിൽ പോകുന്നതിനു വേണ്ടിയുള്ള പരിശീലനം ലഭിക്കുന്നു. സെന്ററിലെ പരിശീലനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ വികസിക്കുകയും സ്വയം പര്യാപ്തത നേടുകായും ചെയ്യുന്നു. 



കുട്ടികളെ രാവിലെ 09 :15 മുതൽ വൈകിട്ട് 04 :15 വരെയുള്ള സമയം വ്യത്യസ്തമായ പഠന രീതികളിലൂടെയും വിവിധ തരം കളികളിലൂടെയും തെറാപ്പികളിലൂടെയും  അച്ചടക്കത്തോടെ ഇരിക്കാനും പെരുമാറാനും പഠിക്കാനും ഒപ്പം കളിക്കാനും ഉള്ള പരിശീലനം നൽകുന്നു. ഇവിടെയെത്തുന്ന ഓരോ പിഞ്ചോമനകളെയും തന്റെ സ്വന്തം കുഞ്ഞിനോടെന്നപോലെ പരിശീലനങ്ങൾക്കൊപ്പം സ്നേഹവായ്പുകളും നൽകിയാണ് എല്ലാ പരിശീലകരും ചേർത്ത് പിടിക്കുന്നത്. ഓരോ ക്ളാസ്സ്റൂമിലും 4-5 കുട്ടികൾ മാത്രമാണ് ഉള്ളത്. പരമ്പരാഗത ശൈലിയിലുള്ള ക്ലാസ് റൂം പഠനത്തിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു. ഓരോ കുട്ടിക്ക് ഓരോ പരിശീലകർ വീതം പ്രത്യകമായി ശ്രദ്ധയും പരിഗണനയും നൽകി കുട്ടികളെക്കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ചെയ്യിക്കുന്നു. 



കുട്ടികളെ ഒന്നിച്ചു ഇരുത്തുന്നത് വഴി അവർ പരസ്പരം കളിക്കാനും ഇടപഴകാനും സഹകരിക്കാനും പെരുമാറാനും പങ്കിടാനും പരിശീലിക്കുന്നത് കാരണം സാമൂഹ്യപരമായ കഴിവുകൾ വർധിക്കുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥകൾ  മനസ്സിലാക്കി പരസ്പ്പരം സേവനവും കരുതലും ആദരവും കൈമാറിയാണ് സെന്ററിന്റെ പ്രവർത്തനം. വ്യത്യസ്ത കഴിവുകളുള്ള കൂടുതൽ പരിചരണങ്ങൾ ആവശ്യമായ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മൂല്യവും തിരിച്ചറിവും പകർന്നു നൽകുകയാണ് ഇവിടെ. കായിക ക്ഷമത, ശ്രദ്ധ, ഏകാഗ്രത, ചിന്താശേഷി, ആത്മവിശ്വാസം, ഊർജസ്വലത എന്നിവ വർധിപ്പിക്കാൻ സൈക്ലിങ്,ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കളികളും യോഗ, ജംപിങ് തുടങ്ങിയവ്യായാമങ്ങളും പരിശീലിപ്പിക്കുന്നു. 



സ്മാർട്ട് ക്ലാസ്സ്റൂം സംവിധാനങ്ങൾ സെന്ററിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്മാർട്ട് ക്ളാസ്സ്‌റൂം ഉപയോഗിച്ച് കാഴ്ചയുടെയും ശബ്ദത്തിന്റെയും സഹായത്തോടെ മൈക്ക് ഉപയോഗിക്കാൻ, പാട്ട് പാടാൻ, കഥ പറയാൻ, പൊതുസ്ഥലത്തും ദൈനംദിന ജീവിതത്തിലും പെരുമാറേണ്ട രീതി, പ്രവർത്തിക്കേണ്ട കാര്യങ്ങൾ എന്നിവയും പരിശീലിപ്പിക്കുന്നതു മൂലം സ്വയം പര്യാപതരാവുകയും കലാപരമായ കഴിവുകളിലും സാമൂഹ്യ ജീവിതത്തിലും മുന്നേറുകയും ചെയുന്നു. ബുദ്ധിപരമായി തീരുമാനം എടുക്കേണ്ട കളികളുടെ പരിശീലനത്തിലൂടെ കുട്ടികളിലെ ബുദ്ധി വികാസം, ഉത്സാഹം, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവ വർധിപ്പിക്കുന്നു. കരകൗശല പരിശീലനത്തിലൂടെ വിവിധതരം വസ്തുക്കൾ ഉപയോഗിക്കാനും എങ്ങനെ വേറെ ഒരു വസ്തു അതുപയോഗിച്ചു നിർമിക്കാം എന്നും പരിശീലനം നേടുന്നത് അവരിലെ കഴിവുകൾ പുറത്തു വരാൻ സഹായിക്കുന്നു. നിത്യ ജീവിതത്തിൽ ആവശ്യമായ സ്ഥലങ്ങൾ, സാധനങ്ങൾ അവയുടെ ഉപയോഗം എന്നിവ രക്ഷാകർത്താവിന്റെ സഹകരണത്തോടു കൂടി പുറത്തു കൊണ്ട് പോയി കാണിച്ചു മനസിലാക്കി കൊടുക്കുന്നതിലൂടെ കുട്ടികൾ കൂടുതൽ പ്രാപ്തരാക്കും. ഇത്തരത്തിലുള്ള സംവിധാനവും പരിശീലത്തിനിടെ സെന്ററിലൂടെ നടത്തുന്നുണ്ട്. കുട്ടികൾക്ക് വെറുമൊരു ക്‌ളാസ് റൂം പരിശീലനത്തിൽ മാത്രം ഒതുങ്ങാതെയുള്ള പരിശീലന രീതിയാണ് ഇവിടെ. മികച്ച സംവിധാനങ്ങളും വിദഗ്‌ദ്ധരായ തെറാപ്പിസ്റ്റുകളെയും ഉൾപ്പെടുത്തി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനാൽ ഓരോ കുട്ടിയും തങ്ങളുടെ അടുത്ത് ആദ്യം എത്തിയതിനേക്കാൾ മികച്ചവരായി എന്ന് ലക്ഷ്മി പറയുന്നു. 



ഇവിടെയെത്തുന്ന കുട്ടികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും കൂടുതൽ അറിവുകൾ പകർന്നു നൽകുകയും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്.  ഓരോ കുട്ടിയും ഓരോ വൈകാരിക അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഈ അവസ്ഥകൾ പ്രത്യേകം മനസ്സിലാക്കി പരിഗണന നൽകുന്നവരാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ഘടകം .  സാമ്പത്തികമായും ശാരീരികമായും മാനസികമായും തളരുന്ന ഓരോ മാതാപിതാക്കൾക്കും പറഞ്ഞാൽ തീരാത്തത്ര പ്രയാസങ്ങൾ ഉള്ളിലൊതുക്കിയാണ് കുട്ടിയുമായി വിവിധ തെറാപ്പി സെന്ററുകളിൽ എത്തുന്നത്. ഇത്തരം സെന്ററുകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച തിക്താനുഭവങ്ങളാണ് കുട്ടികളെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാത്ത ഞങ്ങളുണ്ട് കൂടെ എന്ന് ചേർത്തു നിർത്തുന്ന ഒരു സ്ഥാപനം തുടങ്ങാൻ ഞങ്ങൾക്ക് പ്രേരകമായത്''-എന്ന് സെന്ററിന്റെ സ്ഥാപകരായ രാജീവും ലക്ഷ്മി രാജീവും പറയുന്നു. 
കൂടുതൽ വിവരങ്ങൾക്ക്:
Evolve Finishing Centre for Autism & Child Development 
Near Childrens Library
Kottayam 
Website: http://www.evolve.org.in 
e-mail: evolveautismcentre@gmail.com 
Ph: 7907216714, 9400316103