എരുമേലിയിൽ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്, ദമ്പതികൾക്ക് പരിക്ക്.


എരുമേലി: എരുമേലിയിൽ നിയന്ത്രണംവിട്ട ഓട്ടോ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്. കനകപ്പലം അടുക്കള കോളനിയിൽ കാവുങ്കൽ അനീഷ് (ഓമനക്കുട്ടൻ–32), ഭാര്യ മിതു (28) എന്നിവർക്കാണു അപകടത്തിൽ പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ എരുമേലി-കരിമ്പിൻതോട് പാതയിൽ എസ് എൻ ഡി പി യൂണിയൻ ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടെ അനീഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ടു  30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചേന്നോത്ത് കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്തേക്കാണ് ഓട്ടോ പതിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.