എം.ജി ബിരുദ ഏകജാലകം; പ്രവേശനം ഉറപ്പാക്കണം.


കോട്ടയം: എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്ക് ഒന്നാം അലോട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് ഇന്ന്(ജൂൺ 22) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം തെരഞ്ഞെടുക്കുന്‌പോൾ ലഭിക്കുന്ന അലോട്‌മെൻറ് മെമ്മോ കോളജിലേക്ക് ഇമെയിലിൽ നൽകി ഇന്നുതന്നെ താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പായതിൻറെ  തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്യാം. പ്രവേശനവുമായി ബന്ധപ്പെട്ട്  പരാതികൾ സർവകലാശാലയ്ക്ക്  നൽകുന്നതിന്  കൺഫർമേഷൻ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം. ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ കഴിയില്ല. ഇന്നു  വൈകുന്നേരം നാലിനു മുൻപ്  ഫീസ് അടക്കാത്തവരുടെയും  ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്‌മെൻറ് റദ്ദാക്കപ്പെടും.