ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ഒരാഴ്ച്ചകാലം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്. തോമസ് ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ഒരാഴ്ച്ചകാലം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ വികാരി ജനറൽ റവ. ഫാ ജോസഫ് വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുംതോട്ടം ആശുപത്രിയിലെ മികച്ച നഴ്സ്, മികച്ച അദ്ധ്യാപിക, നല്ല പ്രവർത്തനം കാഴ്ചവച്ച വാർഡ് എന്നിവയ്ക്കുള്ള അവാർഡ് കൈമാറി. അലൻ ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ റിൻസി ജോസഫ് പരിപാടിക്ക് മുഖ്യ പ്രഭാഷണം നൽകി. 

അന്തർദ്ദേശീയ നഴ്സസ് വാരാചരണത്തിന്റെയും ആശുപത്രിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി ഏഴ് പഞ്ചായത്തുകളുടെ സഹകരണത്തോടെ എഴുനൂറിലധികം ഭവനങ്ങളിൽ ആശുപത്രിയിലെ നഴ്സുമാർ അടക്കമുള്ള ആരോഗ്യ സംഘമെത്തി സൗജന്യ ആരോഗ്യപരിചരണം നൽകിയ 'സുസ്മേര' പദ്ധതി ഏറെ രോഗികൾക്ക് കൈത്താങ്ങായി. 

ഫുഡ് ഫെസ്റ്റിവൽ, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഫാഷൻ ഷോ, കര കൗശല വസ്തുക്കളുടെ പ്രദർശനം, വെൽനെസ്സ് ആക്ടിവിറ്റി, കലാ കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.