യു കെ യിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനിയായ നേഴ്സ് മരിച്ചു, മരണം നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ, അമ്മയ്‌ക്കൊപ്പം യു കെ യി


കോട്ടയം: യു കെ യിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനിയായ നേഴ്സ് മരിച്ചു. കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായിരുന്ന കോട്ടയം കുമരകം സ്വദേശിനി പ്രതിഭ കേശവൻ (38) ആണ് മരിച്ചത്. 

നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ പ്രതിഭയെ മരണം കവർന്നെടുത്തത്. അമ്മ നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പം യു കെ യിലേക്ക് പോകാനായി കാത്തിരുന്ന മകളെ തേടിയെത്തിയത് മരണവാർത്തയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം. 

കഴിഞ്ഞ വർഷം ലണ്ടനിലേക്ക് ഉള്ള വിമാന യാത്രയിൽ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സുഖ പ്രസവം വിമാനത്തിൽ തന്നെ ഒരുക്കി വാർത്തകളിൽ ഇടം നേടിയിരുന്നു പ്രതിഭ.  കൈരളി യു.കെ കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡണ്ടും നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു പ്രതിഭ. കുമരകം കദളിക്കാട്ടമാലിയിൽ കെ കേശവന്റെ മകളാണ് പ്രതിഭ. ഭർത്താവ് പ്രസാദ്, മക്കൾ: ശ്രേയ, ശ്രേഷ്ഠ.