ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി വൈകിട്ട് 7 മണിയോടെ ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കണ്ണവട്ട പാലത്തിനു സമീപമുണ്ടായ അപകടത്തിൽ തെങ്ങണ ചെന്തലക്കുന്നേൽ പ്രാക്കുഴി ബാബു-ലിൻസി ദമ്പതികളുടെ മകൻ ലിബിൻ തോമസ്(21) ആണ് മരിച്ചത്. 

അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലായിൽ പോളിടെക്ക്നിക്ക് വിദ്യാർത്ഥിയായിരുന്നു. ജിബിൻ ആണ് സഹോദരൻ. സംസ്കാരം പിന്നീട്.