ശബരിമല: ഭക്തജനത്തിരക്കിൽ എരുമേലിയും സന്നിധാനവും, വിഷുക്കണി ദർശനം ശനിയാഴ്ച പുലർച്ചെ നാലുമണി മുതൽ.


എരുമേലി: മേട മാസ-വിഷു പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറന്നതോടെ ഭക്തജനത്തിരക്കിലാണ് എരുമേലിയും സന്നിധാനവും. 

പേട്ടതുള്ളൽ പാതയിൽ വൻ ഭക്തജനത്തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി അനുഭവപ്പെടുന്നത്. ശനിയാഴ്ച പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയാണ് വിഷുക്കണി ദർശനം. ഇന്ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി അടക്കും. 

ദർശനത്തിനായി എത്തുന്ന ഭക്തർ  വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുകയോ പമ്പ ഗണപതി ക്ഷേത്ര നടപ്പന്തലിൽ എത്തി പാസ് എടുക്കുകയോ ചെയ്യണം. മേട മാസ പൂജകൾ പൂർത്തിയാക്കി 19 നു രാത്രി 10 മണിക്ക് നടയടയ്ക്കും.